ജനീവ: മഹാപ്രളയത്തെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ലോക ശ്രദ്ധ പിടിച്ചുപറ്റിയതായി ഐക്യരാഷ്‌ട്രസഭ ദുരന്തനിവാരണസേനാ തലവന്‍ മുരളി തുമ്മാരുകുടി ഫേസ‌്ബുക്കില്‍ കുറിച്ചു.

Image result for pinarayi vijayan.

ഐക്യരാഷ്ട്രസഭയും ലോക ബാങ്കും യൂറോപ്യന്‍ കമീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനര്‍ നിര്‍മാണ കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം മുഖ്യമന്ത്രി നടത്തി. ഇന്ത്യയിലെ ഒരു നേതാവിന് ആദ്യമായാണ‌് ഇത്തരമൊരു അവസരം ലഭിക്കുന്നത്.

2018ലെ പ്രളയദുരന്തം കേരളം നേരിട്ട രീതി, അതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വമെല്ലാം ലോകം ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ ദുരന്തനിവാരണത്തെ അടിസ്ഥാനമാക്കി ഇവിടെ ഒരു പ്രദര്‍ശനവും കേരളത്തിലെ പുനര്‍നിര്‍മാണം എന്ന പ്രത്യേക സെഷനും നടക്കുന്നുണ്ട‌്.

193 രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് നേതാക്കളും യുഎന്‍ ഉദ്യോഗസ്ഥരും ദുരന്തനിവാരണ വിദഗ്ധരുമെല്ലാം പങ്കെടുക്കുന്നുണ്ട‌്. മൊത്തത്തില്‍ കേരളത്തിന് നല്ല ശ്രദ്ധ കിട്ടുന്നുണ്ടെന്നും യൂറോപ്പില്‍ മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണെന്നും തുമ്മാരുകുടി ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റില്‍ പറഞ്ഞു.