തിരുവനന്തപുരം : ശബരിമല മുഖ്യപ്രചാരണ ആയുധമാക്കി വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുളള ആർഎസ്എസ്–സംഘപരിവാർ അജണ്ട വീണ്ടും പൊളിഞ്ഞു.

Image result for KUMMANAM WITH SABARIMALA

രാമജന്മഭൂമി പ്രശ്നവും ഗോവധവും ഉൾപ്പെടെ വർഗീയ അജണ്ടയിൽ ഉത്തരേന്ത്യയിൽ നേട്ടമുണ്ടാക്കിയ തന്ത്രമാണ് ശബരിമല യുവതി പ്രവേശം ഉയർത്തി കേരളത്തിൽ ബിജെപിയും സംഘപരിവാറും പരീക്ഷിച്ചത്. എന്നാൽ,കേരളം സംഘപരിവാറിന്റെ ഈ  ഹിന്ദുത്വവർഗീയ പ്രത്യയശാസ്ത്രത്തെ പാടെ തിരസ്കരിച്ചു.തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപരുത്ത് മത്സരിപ്പിച്ച്ച അട്ടിമറി നടത്താനുള്ള നീക്കത്തിനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. 

ശബരിമല വിഷയം ഉൾപ്പെടെ ഉയർത്തി പത്തനംതിട്ടയിൽ മത്സരിച്ച കെ സുരേന്ദ്രന് മൂന്നാംസ്ഥാനമാണ് ലഭിച്ചത്. ശബരിമല വിഷയം ഉയർത്തി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ആറ് ലോക്സവഭാ സീറ്റ് നേടുമെന്നാണ് സംഘ പരിവാർ അവകാശപ്പെട്ടത്‌ . എന്നാൽ, ഒരിടത്തും വിജയിച്ചില്ലെന്ന് മാത്രമല്ല തിരുവനന്തപരുത്ത് മാത്രമാണ് കഴിഞ്ഞ തവണത്തേതുപോലെ രണ്ടാം സ്ഥാനത്ത് എത്താനായത്.

അഞ്ച് ലോകസഭ മണ്ഡലങ്ങളിൽ ഒഴികെ ഒരിടത്തും വോട്ടിൽ കാര്യമായ വർധനയുണ്ടാണ്ടാക്കാൻ കഴിഞ്ഞില്ല.