കേരളാ മുഖ്യമന്ത്രി പിണറായി വിജയന് രസകരമായൊരു കത്ത് എഴുതിയിരിക്കുകയാണ് മണ്ണാര്‍ക്കാട് പാലോട് അണ്ണാത്തൊടി പിഎന്‍എന്‍എംഎഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് രസകരമായൊരു കത്തെഴുതിയിരിക്കുന്നത്.

വഴിയരികിലെ മരമൊക്കെ വെട്ടണത് കാണുമ്ബോള്‍ സങ്കടം തോന്നും ഇങ്ങള് നല്ല മുഖ്യമന്ത്രിയാണെന്ന് എല്ലാരും പറയലിണ്ട്. മരങ്ങളൊന്നും മുറിക്കണ്ടാന്ന് ഇങ്ങള് ഓരോട് പറയിം ഇങ്ങള് പറഞ്ഞാല്‍ ഓര് കേള്‍ക്കൂലെ നമ്മള്‍ക്ക് രസുള്ളൊര് കേരളം ഇണ്ടാക്കാം. എന്ന് പറഞ്ഞ് അവസാനിക്കുന്ന കത്തില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകതയെയും സ്‌കൂളുകളില്‍ ജലം സംരക്ഷിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം നമ്മള്‍ ഏറ്റെടുക്കുമെന്നുമുള്‍പ്പെടെയാണ് ഫാത്തിമ എഴുതിയറിയിക്കുന്നത്.

അധ്യായന വര്‍ഷാരംഭത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രി കത്തെഴുതിയിരുന്നു ഇതിന് മറുപടിയായാണ് ഫാത്തിമ കത്തെഴുതിയത്.

കത്തിന്റെ പൂര്‍ണരൂപം വായിക്കാം:

From

ഫാത്തിമ കെ

III-A

To

മുഖ്യമന്ത്രി

കേരളം

പ്രിയപ്പെട്ട മുഖ്യമന്ത്രീ, 

സാറിന്റെ കത്ത് കിട്ടി. സന്തോഷമായി. സാറിന് സുഖമല്ലേ? വീട്ടിലും പരിസരത്തും ജലം കാത്ത് സംരക്ഷിക്കാറുണ്ട്.

സ്‌കൂളിലും ഞങ്ങള്‍ നോക്കിക്കോളാം. വെള്ളം നമ്മള്‍ക്ക് ജീവിക്കാന്‍ നിര്‍ബന്ധമായി വേണം എന്ന് അറിയാം. മരങ്ങളും ചെടികളും അങ്ങനെ തന്നെയാണല്ലോ.

ഉമ്മയുടെ കുടിയിലേക്ക് പോകുമ്ബോള്‍ റോഡിന്റെ സൈഡിലൊക്കെ നിറച്ചും മരങ്ങള്‍ വെട്ടുന്നത് കാണാം.

സങ്കടം തോന്നും. ഇങ്ങള് അവരോട് അങ്ങനെ ചെയ്യരുതെന്ന് പറയുമോ? ഇന്നാല്‍ നമ്മള്‍ക്ക് തണലും കിട്ടുമല്ലോ? വെള്ളവും കിട്ടും. കാക്കു (ജ്യേഷ്ഠന്‍) വാര്‍ത്ത കാണുമ്ബോ ടി.വിയിലും കണ്ടു.

ഒരു നാട്ടില്‍ കാട് പോലത്തെ മരമൊക്കെ വെട്ടുന്നത്. അങ്ങനെ ചെയ്യണ്ടാന്ന് ഇങ്ങള് പറഞ്ഞാല്‍ അവര്‍ കേക്കില്ലേ? നല്ല മുഖ്യമന്ത്രിയാണെന്ന് എല്ലാരും പറയലിണ്ട്.

ഇങ്ങള് പറയീം. പ്ലീസ്. നമ്മള്‍ക്ക് രസമുള്ള കേരളം ഇണ്ടാക്കാം.

എന്ന് 

ഫാത്തിമ.