നെടുങ്കണ്ടം: സംസ്ഥാനത്തു പത്തു ദിവസത്തിനകം െവെദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതിനിയന്ത്രണം വേണ്ടിവരുമെന്നും

Image result for mmmani

മന്ത്രി എം.എം. മണി നെടുങ്കണ്ടത്ത് പറഞ്ഞു. കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കാലവര്‍ഷം സജീവമാകാതിരുന്നതോടെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്.

നിരക്കു വര്‍ധിപ്പിച്ചിട്ടും പിടിച്ചുനില്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ അപ്രഖ്യാപിത പവര്‍ക്കട്ടിനു വൈദ്യുതി വകുപ്പ്. മഴ ഇനിയും കുറഞ്ഞാല്‍ ലോഡ് ഷെഡിങ് വേണ്ടി വന്നേക്കുമെന്ന നിലപാടിലാണ് സര്‍ക്കാരും വൈദ്യുതി വകുപ്പും. അണക്കെട്ടുകളില്‍ ശേഷിക്കുന്നതു പത്തു ദിവസത്തേക്കുള്ള വെള്ളം മാത്രമാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതാണിത്.

പ്രതീക്ഷിച്ചതിനേക്കാള്‍ 46 ശതമാനം മഴയുടെ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചുവരെ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തിയതെങ്കിലും നീരൊഴുക്ക് ഇനിയും കുറഞ്ഞാല്‍ ലോഡ് ഷെഡിങ്ങിനെക്കുറിച്ച്‌ അടക്കം ആലോചിക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.

സ്ഥിതി സങ്കീര്‍ണമാണെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും പറയുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ലഭിക്കേണ്ടതിന്റെ പകുതി മഴപോലും കിട്ടിയിട്ടില്ല. 40 ദിവസംകൊണ്ട് 798 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 435 മില്ലീമീറ്റര്‍. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 13 ശതമാനം വെള്ളമേയുള്ളൂ.