ന്യൂ​ഡ​ല്‍​ഹി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഫീ​സ് നി​ര്‍​ണ​യം ചോ​ദ്യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു.

Image result for supreme court india

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഫീസ്ഘടനയില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. ഹൈക്കോടതി തീരുമാനമെടുത്ത ശേഷം ആവശ്യമെങ്കില്‍ സുപ്രിംകോടതിയിലേക്ക് വരാമെന്നും പറഞ്ഞു. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് സു​പ്രീം കോ​ട​തി ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്.

രാ​ജേ​ന്ദ്ര ബാ​ബു ക​മ്മി​റ്റി നി​ശ്ച​യി​ച്ച ഫീ​സ് അ​ന്തി​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും പ​ത്ത് ശ​ത​മാ​നം ഫീ​സ് വ​ര്‍​ധി​പ്പി​ച്ച​ത് അ​ന്യാ​യ​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​സോ​സി​യേ​ഷ​ന്‍റെ വാ​ദം. 2017-18 വ​ര്‍​ഷ​ത്തി​ല്‍ സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച 11 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വാ​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മാ​നേ​ജ്മെ​ന്‍റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ആ​വ​ശ്യ​ത്തി​ലേ​ക്കു ക​ട​ക്കാ​ന്‍ കോ​ട​തി ത​യാ​റാ​യി​ല്ല. വി​ഷ​യം ആ​ദ്യം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്ക​ട്ടെ​യെ​ന്നും ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നു ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​നേ​ജ്മെ​ന്‍റു​ക​ള്‍​ക്ക് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.