കൊല്ലം ബൈപ്പാസില്‍ കല്ലുന്താഴത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് കത്തി നശിച്ചു.

Image result for accident

ആംബുലന്‍സിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു.

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ചിറയത്ത് വീട്ടില്‍ റഹീലയെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് നെഞ്ച് വേദനയെ തുടര്‍ന്ന് കൊണ്ടുപോകുമ്ബോഴാണ് അപകടം സംഭവിച്ചത് റഹീലയുടെ ഭര്‍ത്താവ് സെയിദ്മുഹമ്മദ്,മകന്‍ മുഷ്താക്ക് മുഹമ്മദ്,ആമ്ബുലന്‍സ് ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നു വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ആമ്ബുലന്‍സ് മലക്കം മറിഞ്ഞ് ഓക്സിജന്‍ സിലിണ്ടറിന് തീപിടിച്ചാണ് ആമ്ബുലന്‍സ് കത്തിയമര്‍ന്നത് അപകടം നടന്നയുചനെ ഡ്രൈവര്‍ രോഗിയേയും ഒപ്പം ഉണ്ടായിരുന്നവരേയും രക്ഷപ്പെടുത്തുകയായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.മുന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റെത്തിയാണ് തീ കെടുത്തിയത്