തിരുവനന്തപുരം: വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Image result for rain wind

എന്നാല്‍, ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പില്ല.

ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 10 വരെ സംസ്ഥാനത്ത് 510.2 മില്ലീ മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 890.9 മില്ലീ മീറ്ററായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നും 43 ശതമാനത്തിന്റെ കുറവുണ്ടായതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി ജില്ലയിലാണ് ഇക്കാലയളവില്‍ മഴ ഏറ്റവും കുറച്ച്‌ പെയ്തത്. ഇവിടെ 56 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 394.5 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 302.4 മില്ലീ മീറ്റര്‍ ലഭിച്ചു. ഇവിടെ 23 ശതമാനത്തിന്റെ മഴക്കുറവാണുള്ളത്. വയനാട്, പത്തനംതിട്ട ജില്ലകളിലും ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയുടെ പകുതിയില്‍ താഴെ മാത്രമാണ് ലഭിച്ചത്.