കൊച്ചി: കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തി.

Image result for crime

നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബുധനാഴ്ച രാത്രിയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച മുന്‍പ് കാണാതായ കുമ്ബളം സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. ജൂലൈ രണ്ട് മുതല്‍ കാണാതായ സമീപവാസിയായ അര്‍ജുന്‍ എന്നയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം ഇയാളുടെതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ലഹരി മാഫിയ സംഘത്തിലെ നാല് പേരെ പനങ്ങാട് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.