ഗുവാഹാട്ടി: 24 മണിക്കൂറിനിടെ അരുണചാല്‍ പ്രദേശില്‍ നാല് തവണ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5, 5.6, 3.8, 4.9 എന്നിങ്ങനെ ഭൂചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തി.

Image result for earthquake arunachal pradesh

ശനിയാഴ്ച പുലര്‍ച്ചയും വെള്ളിയാഴ്ചയുമായാണ് സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനമുണ്ടായത്. ആര്‍ക്കെങ്കിലും പരിക്കുകളോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.52 ന് ഈസ്റ്റ് കമേങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ഭൂചലനമാണ് ഏറ്റവും ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയത്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ച 4.24 നുണ്ടായ ഭൂചലനം 5.5 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ഈസ്റ്റ് കമേങ് ജില്ലയില്‍ തന്നെയായിരുന്നു ഇതും.