ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കീഴില്‍ ഇന്ത്യ ആഗോളതലത്തില്‍ കൂടുതല്‍ ശക്തരായെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കര്‍ അഭിപ്രായപ്പെട്ടു.

Image result for S. Jayasankar

ആഗോളതലത്തിലെ അജണ്ടകള്‍ തീരുമാനിക്കുന്നതില്‍ ഇന്ത്യയുടെ ശബ്ദം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്,മാറ്റത്തിന്‍റെ സന്ദേശം നൂറു ദിവസം കൊണ്ട് നല്‍കാനായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയില്‍ ഇന്ത്യ 18 എംബസ്സികള്‍ തുറക്കുമെന്നും ജയ്‍ശങ്കര്‍ പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായാണ് ജയ്‍ശങ്കര്‍ മാധ്യമങ്ങളെ കാണുന്നത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ നൂറാം ദിവസത്തിന്‍റെ ഭാഗമായി ആയിരുന്നു വാര്‍ത്താസമ്മേളനം.