തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Image result for KERALA PSC

ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സിബിഐ അന്വേഷണാവശ്യം ഉയര്‍ന്നിരിക്കുന്നത്. കൊല്ലം, മലപ്പുറം സ്വദേശികളായ ഉദ്യോഗാര്‍ത്ഥികളാണ് ഹര്‍ജിക്കാര്‍.