കായംകുളം: സഭാ തര്‍ക്കത്തെ തുടര്‍ന്ന് കട്ടച്ചിറയില്‍ താല്‍ക്കാലിക പേടകത്തില്‍ സൂക്ഷിച്ചിരുന്ന ശരീരം പോലീസ് കാവല്‍ മറികടന്ന് യാക്കോബായ വിഭാഗം പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കി.

തര്‍ക്കത്തെ തുടര്‍ന്ന് സൂക്ഷിക്കപ്പെട്ടിരുന്ന യാക്കോബായ വിഭാഗത്തില്‍ പെട്ട കട്ടച്ചിറ മറിയാമ്മ രാജ (91)ന്റെ ശരീരമാണ് യാക്കോബായ വിഭാഗം അടക്കം ചെയ്‌തത്. 38 ദിവസമായി സംസ്കരിക്കാന്‍ കഴിയാതിരുന്ന മൃതദേഹം ഇന്ന് പുലര്‍ച്ചെ യാക്കോബായ വിഭാഗം പള്ളിയില്‍ കയറിയായിരുന്നു സംസ്ക്കരിച്ചത്.പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചയാളുടെ ബന്ധുക്കളും മറ്റുള്ളവരും എത്തി ഇവിടെ കാവലില്‍ ഉണ്ടായിരുന്ന ചുരുക്കം പോലീസുകാരെ മറികടന്ന് മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. സഭാ തര്‍ക്കത്തെ തുടര്‍ന്ന് പേടകത്തില്‍ സൂക്ഷിച്ചിരുന്ന ശരീരം പുലര്‍ച്ചെ യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളി സെമിത്തേരിയില്‍ കയറി കല്ലറയില്‍ അടക്കം ചെയ്തു. സഭാ തര്‍ക്കത്തെ തുടര്‍ന്ന് സംസ്ക്കരിക്കാന്‍ അനേകം നടപടികള്‍ ആലോചിച്ചെങ്കിലും ഒന്നിനും ഇരു വിഭാഗവും വഴങ്ങിയിരുന്നില്ല. ഇതോടെയാണ് ഭൗതീകശരീരം സൂക്ഷിക്കേണ്ട സ്ഥിതിയിലായത്.