കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി.

Image result for p jayarajanകേസിന്‍റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ബി.​െകമാല്‍ പാഷയാണ് കേസ് പരിഗണിച്ചത്. ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും.സംസ്ഥാന സര്‍ക്കാറി​​​െന്‍റ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നാണ്​ ഹരജിക്കാരു​ടെ വാദം. സംസ്ഥാന സര്‍ക്കാറി​​​െന്‍റ അധികാര പരിധിയിലുള്ള കേസില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ സര്‍ക്കാറി​​​െന്‍റ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നാണ് ഹരജിക്കാരുടെ വാദം.