ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കി​ന്റ്റെ ജാമ്യപത്രത്തില്‍ വജ്രവ്യാപാരി നീരവ്​ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്​സിക്കും വായ്​പ നല്‍കിയ ബാങ്കുകള്‍ക്ക്​ വായ്​പ തുക തിരിച്ചു നല്‍കാമെന്ന്

​ Image result for pnbപി.എന്‍.ബി അറിയിച്ചു.എന്നാല്‍, ഇൗ ബാങ്കുകളുടെ ഭാഗത്തു നിന്ന്​ വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന്​ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പി.എന്‍.ബിക്ക്​ തിരികെ നല്‍കണമെന്ന വ്യവസ്​ഥയും ബാങ്ക്​മുന്നോട്ടുവച്ചിട്ടുണ്ട്​. ഇൗ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചാല്‍ പി.എന്‍.ബി പണം നല്‍കുമെന്ന്​ അധികൃതര്‍ അറിയിച്ചു.13,000 കോടിയുടെ ബാങ്ക്​ തട്ടിപ്പാണ്​ നീരവ്​ മോദി നടത്തിയത്​. പഞ്ചാബ്​ നാഷണല്‍ ബാങ്ക്​ നല്‍കിയ ജാമ്യപത്രം ഉപയോഗിച്ച്‌​ നീരവ്​ മോദി മറ്റ്​ ബാങ്കുകളില്‍ നിന്ന്​ വായ്​പ എടുക്കുകയായിരുന്നു. എസ്​.ബി.​ഐ, യൂണിയന്‍ ബാങ്ക്​, യൂകോ ബാങ്ക്​, അലഹാബാദ്​ ബാങ്ക്​ എന്നീ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നാണ്​ നീരവ്​ മോദി വായ്​പ സംഘടിപ്പിച്ചത്​.