വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം മറച്ചുവെയ്ക്കുന്നതിന് നല്‍കിയ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് പോണ്‍താരം സ്റ്റോമി ഡാനിയല്‍സ്.

Image result for stormy daniels trumpപ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് താനുമായി ബന്ധം ഉണ്ടായിരുന്നതായും ഇത് പുറത്ത് പറയാതിരിക്കാനാണ് 1.3 കോടി ഡോളര്‍ രൂപയുടെ കരാര്‍ ഉണ്ടാക്കിയതെന്നും ഇവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പണം തിരിച്ചു കൊടുക്കാന്‍ തയ്യാറാണെന്നാണ് നടി അവരുടെ അറ്റോര്‍ണി വഴി അറിയിച്ചിരിക്കുന്നത്.ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ മിഷേല്‍ കോഹന്‍ സ്വന്തം കൈയ്യില്‍ നിന്നാണ് പണം നല്‍കിയതെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ട്രംപും കോഹനും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.പ്രസിഡന്റ് ട്രംപുമായി ബന്ധപ്പെട്ട് സ്റ്റോമി ഡാനിയേല്‍സിന്റെ കൈയിലുള്ള വീഡിയോകള്‍, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കാനോ പാടില്ല എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാല്‍ പണം തിരിച്ചു നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും.