തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ലം പോ​ലീ​സി​നു വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

Related image

ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്. എ​ന്നാ​ല്‍ അ​വി​ടെ പോ​ലീ​സി​നു വീ​ഴ്ച​യു​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ന​ട​യ​ട​ച്ച ശേ​ഷ​മാ​കും പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തു​ക. സോ​ളാ​ര്‍ കേ​സി​ല്‍ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.