അമൃത്‌സര്‍ : 61 പേരുടെ ജീവനെടുത്ത അമൃത്‌സര്‍ ട്രെയിന്‍ അപകടത്തിനിടയാക്കിയ ദസറ ആഘോഷത്തിന്റെ സംഘാടകര്‍ ഒളിവില്‍ പോയി.

Image result for amritsar train

സ്ഥലം കൗണ്‍സിലര്‍ വിജയ് മദനും മകന്‍ സൗരഭ് മദന്‍ മിത്തുവുമാണ് ഒളിവില്‍ പോയത്. ഇവരുടെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിരുന്നു.

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 304,​ 304 എ,​ 338 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ട്രെയിന്‍ ഡ്രൈവര്‍ കേസില്‍ പ്രതിയല്ല.

ദസറ ആഘോഷങ്ങള്‍ നടത്താനായി പൊലീസിന്റെ അനുമതി നേടിയെങ്കിലും നഗരസഭയുടെ അനുമതി നേടിയിരുന്നില്ലെന്ന് അമൃത്‌സര്‍ നഗരസഭാ കമ്മിഷണര്‍ സൊനാലി ഗിരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഘോഷങ്ങള്‍ നടക്കുന്നതായി റെയില്‍വേക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് റെയില്‍വേ അധികൃതരും വ്യക്തമാക്കിയിരുന്നു.