ദുൽക്കർ സൽമാനും നിർമാണ രംഗത്തേയ്ക്ക്. താരം ആദ്യമായി നിർമാതാവ് ആകുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യ രാത്രി എന്നാണ്.

dulquer-production-1

സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ നടൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

ദുൽക്കറിന്റെ ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, ശേഖർ മേനോൻ, ജേക്കബ് ഗ്രിഗറി, വിജയരാഘവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രമാവും 'അശോകന്റെ ആദ്യ രാത്രി'.  സംവിധായകനും പുതുമുഖമാണ്.

ചിത്രത്തിന്റെ താരനിർണയം നടന്നുവരുകയാണ്. സിനിമയിൽ ദുൽക്കർ അഭിനയിച്ചേക്കില്ല.  ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് ദുൽക്കർ കുറിച്ചു.