നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു.

 

ഭാര്യ ജാമിയയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് സൗബിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്‍ കോഴിക്കോട് സ്വദേശി ജാമിയ സാഹിറിനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിയായ സൗബിന്‍ സഹ സംവിധായകനായാണ് സിനിമയില്‍ എത്തിയത്. സൗബിന്‍ സംവിധാനം ചെയ്ത് പറവ ഏറെ ശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായകനായി വേഷമിട്ട ആദ്യ ചിത്രം