ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദര്‍.

ചിത്രത്തിന്റെ സെന്‍സെറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 6ന് തിയേറ്ററുകളിലെത്തും.

ചിത്രത്തില്‍ ഒരു മുത്തച്ഛനായാണ് ജയറാം രംഗത്തെത്തുന്നത്. ഷാനി ഖാദര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തന്നെയാണ് ജയറാമെത്തുന്നത്. ജയറാമിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും ഗ്രാന്റ് ഫാദറിലേത്. കഥാപാത്രത്തിനായി താടി വളര്‍ത്തുകയും തടി കൂട്ടുകയും ചെയ്തു. തമാശയും സസ്‌പെന്‍സും ഇമോഷനുമെല്ലാം നിറഞ്ഞ ഒരു നല്ല സിനിമയായിരിക്കും ഗ്രാന്‍ഫാദര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ദിവ്യ പിള്ള, സുരഭി സന്തോഷ്, അനുശ്രീ എന്നിവരാണ് നായികമാരായെത്തുന്നത്.

ഒരു സാധാരണ കുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള അത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ബാബുരാജ്, ബൈജു, വിജയരാഘവന്‍, ഷറഫുദ്ദീന്‍, ധര്‍മജന്‍, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, ചാലക്കുടിക്കരന്‍ ചങ്ങാതി ഫെയിം സെന്തില്‍ കൃഷ്ണ, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കനരന്‍, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ ജയറാമിനൊപ്പമുണ്ട്. അച്ചി ഫിലിംസിന്റെ ബാനറില്‍ ഹസിബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.