എറണാകുളം മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യൂന്റെ ജീവിത കഥ പറയുന്ന നാൻ പെറ്റ മകന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

സജി എസ് പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനന്‍ ജോണാണ് അഭിമന്യുവി​​​ന്റെ  വേഷം കൈകാര്യം ചെയ്യുന്നത്.

റെഡ് സ്റ്റാർ മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ അഭിമന്യുവി​​​െൻറ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ,തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജൂൺ 21നു ചിത്രം തീയേറ്ററുകളിൽ എത്തും.