കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബുവും സംഘവും ഒരുക്കിയ ചിത്രമാണ് വൈറസ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പല കോണുകളില്‍ നിന്നും നിരവധി റിവ്യൂകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

എന്നാല്‍ ഏറെ പ്രധാനപ്പെട്ട ഒരു റിവ്യു ആണ് പുറത്തുവരുന്നത്. നിപ ബാധയേറ്റ ആളെ ചികിത്സിച്ചതിലൂടെ രോഗം പടര്‍ന്ന് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവാണ് ചിത്രത്തെ വിലയിരുത്തുന്നത്. ഫേസ്ബുക്കിലാണ് വൈറസിനെ കുറിച്ച്‌ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ കുറിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ലിനിയുടെ വേഷത്തിലെത്തുന്ന റിമ കല്ലിങ്കലാണ്. അഖില എന്ന പേരിലെത്തുന്ന കഥാപാത്രത്തില്‍ തന്‍റെ ലിനിയെ തന്നെയാണ് കണ്ടതെന്നാണ് ഭര്‍ത്താവ് സാജന്‍ പറയുന്നു. ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയിലാണ് പറയുന്നതെന്നും റിമ ജീവിക്കുകയായിരുന്നു എന്നും സജീഷ് കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണ രൂപം :