ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന 'ലാഭം' എന്ന ചിത്രത്തില്‍ പുതിയ മേക്കോവറുമായി വിജയ് സേതുപതി.

നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി കണ്ടാല്‍പോലും തിരിച്ചറിയാത്ത ലുക്കിലാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ പാക്കിരിയെന്ന കര്‍ഷക നേതാവായാണ് സേതുപതി എത്തുന്നത്. രണ്ട് ഗെറ്റപ്പുകളില്‍ താരം പ്രത്യക്ഷപ്പെടും. ശ്രുതി ഹാസനാണ് നായിക. കലൈയരസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജഗപതി ബാബുവാണ് ചിത്രത്തിലെ വില്ലന്‍.