തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ.കെ.ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പത്ത് വയസ്സ്.

Image result for എ.കെ.ലോഹിതദാസ്.

ജീവിതത്തില്‍ തോറ്റു പോവുമ്ബോഴും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന പച്ചയായ മുനഷ്യരായിരുന്നു ലോഹിതദാസിന്റെ സിനിമയിലെ കഥാപാത്രങ്ങള്‍.

തനിയാവര്‍ത്തനം, കിരീടം, ഭൂതക്കണ്ണാടി,അമരം എന്നിങ്ങനെ എത്രയോ ജീവിത ഗന്ധിയായ കഥകള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. ഒരുകാലത്ത് സിബി മലയില്‍ ലോഹിതദാസ് ടീമും പിന്നീട് സത്യന്‍ അന്തിക്കാട് ലോഹിതദാസ് ടീമും മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു.

ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സ്വയം സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ ദേശീയ പുരസ്‌കാരമടക്കം ലോഹിതദാസിനെ തേടിയെത്തി. അമ്ബഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂണ്‍ 28ന് തന്റെ അമ്ബത്തിനാലാമത്തെ വയസിലാണ് തന്റെ ജീവിതത്തോട് വിട പറഞ്ഞത്. അതിലൂടെ മലയാളികള്‍ക്ക് നഷ്ടമായത് സനിമാ ലോകത്തെ അതുല്യ പ്രതിഭയെ ആയിരുന്നു.