അമല്‍ നീരദ് ഒരുക്കിയ ബിഗ് ബിയിലെ മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ആരാധകരുടെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്.

Related image

ഇപ്പോള്‍ ബിഗ് ബി രണ്ടാം ഭാഗത്തിനായുള്ള ഒരുക്കത്തിലാണ് സംവിധായകന്‍.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ഒരുമിച്ചാണ് ബിഗ് ബി രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. കാതറീന്‍ ട്രീസയാണ് നായികയായി എത്തുക

ഇതിനിടെ, സിനിമയില്‍ യുവതാരം ഫഹദ് ഫാസിലും ഭാഗമായേക്കുമെന്നാണ് സൂചനകള്‍. ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. കൈ എത്തും ദൂരത്ത്, പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലാണ് മുമ്ബ് മുമ്ബ് മമ്മൂട്ടിയും ഫഹദും ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍.