പ്രേമം ടീം ഒരുമിക്കുന്ന പുതിയ ചിത്രം തൊബാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Image result for തൊബാമതന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് പുത്രനാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. അല്‍ഫോണ്‍സും, സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൊഹ്സിന്‍ കാസിം ആണ്.പുതിയ ചിത്രത്തില്‍ പ്രേമത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാവരും എത്തുന്നുണ്ട്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ എന്നിവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് തൊബാമ. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.