അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി തന്നെ പശ്ചാത്തലമാക്കി നിര്‍മിക്കുന്ന ക്യൂബന്‍കോളനിയുടെ ചിത്രീകരണം പൂര്‍ത്തിയായി.

Image result for ക്യൂബന്‍കോളനിമനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അങ്കമാലിയിലും, പരിസരപ്രദേശങ്ങളിലുമാണ് പൂര്‍ത്തിയാക്കിയത്.അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. മഹേഷിന്റെ പ്രതികാരം മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍. അങ്കമാലി ഡയറിസിലൂടെ എത്തിയ ശ്രീകാന്ത്, നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍ എന്നിവര്‍ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോൾ, ഐശ്വര്യ ഉണ്ണി, അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കുന്നതോടൊപ്പം മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം.