കൊച്ചി:  ഒരു അഡാര്‍ ലൗവിന് ശേഷം പ്രിയ വാരിയർ എത്തുന്ന വീണ്ടും തനഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി.

Image result for thanaha malayalam movieസോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ പ്രിയ വാര്യര്‍ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലെത്തുന്നു.പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബികാ നന്ദകുമാറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് റിജോഷ് ആലുവ ഈണം നല്‍കുകയും വിനീത് ശ്രീനിവാസന്‍ ആലിപിച്ച ഗാനം ആണ് അദ്യം പുറത്തിറങ്ങിയിരിക്കുന്നത്. പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശൈല്‍വരാജ് കുളങ്കണ്ടത്തിലാണ്. വിപിന്‍ സുധാകര്‍ ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്യാം ശശിധരന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ശശി പൊതുവാള്‍.അഭിലാഷ് നന്ദകുമാര്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, ടിറ്റോ വില്‍സണ്‍, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ശ്രുതിബാല, ശരണ്യ ആനന്ദ്, അജ്ഞലി നായര്‍, താരാ കല്യാണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.