സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം മുഴുവൻ അബദ്ധം പിണഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്ന പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു.

കംപ്യൂട്ടര്‍ ഉപയോഗിക്കുമെന്ന് പറയുന്നതിനൊപ്പമാണ് പത്താം ക്ലാസില്‍ പഠനം നിറുത്തിയെന്ന് മോദി സമ്മതിക്കുന്നത്.

ന്യൂസ് നേഷന്‍ എന്ന സ്വകാര്യ ഹിന്ദി ചാനലിലെ മോദിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തീർക്കുമൊഴാണ് ചിലര്‍ പഴയ അഭിമുഖങ്ങള്‍ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്.അതില്‍ ഏറ്റവും ശ്രദ്ധേയം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയ അഭിമുഖത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതാണ്. കംപ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ചും മോദിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുമാണ് ചോദ്യം.

പതിനേഴാം വയസില്‍ വീട് വിട്ടു. വിദ്യാഭ്യാസമാകട്ടെ പത്താം തരം വരെ മാത്രമെന്നും മോദി സമ്മതിക്കുന്നു.ഡിഗ്രി വിദ്യാഭ്യാസമുണ്ടെന്ന് നാമനിര്‍ദേശപത്രികയില്‍ അവകാശപ്പെടുന്ന മോദി അവസാനം സത്യം പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.മേഘ സിദ്ധാന്തവും, 80 കളില്‍ തന്നെ ഡിജിറ്റല്‍ ക്യാമറയും ,ഈ മെയിലും ഉപയോഗിച്ചിരുന്നുവെന്ന വാദവുമൊക്കെ സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.