പാലക്കാട്: പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു.

ആംബുലന്‍സിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളാണ് മരിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍, ഷാഫി എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരങ്ങള്‍.