ന്യൂ​ ഡ​ല്‍​ഹി: കാ​ണാ​താ​യ ജ​ര്‍​മ​ന്‍ യു​വ​തി ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍റ​ര്‍​പോ​ള്‍ യെ​ല്ലോ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

Image result for liza wiese

കേ​ര​ള പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​ പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് പുറപ്പെടുവിച്ചത്.

മൂ​ന്നു മാ​സം മു​ന്പ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ലി​സ കാണാനില്ലെന്ന് അവരുടെ മാതാവാണ് ജ​ര്‍​മ​ന്‍ പോ​ലീ​സി​നും എം​ബ​സി​ക്കും പരാതി നല്‍കിയത്.

മാ​ര്‍​ച്ച്‌ അ​ഞ്ചി​നു ജ​ര്‍​മ​നി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട ലി​സ തി​രി​ച്ചെ​ത്തി​യി​ല്ലെന്നും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. ഡിജിപിക്കു കൈമാറിയ പരാതി പിന്നീട് വ​ലി​യ​തു​റ പോ​ലീ​സ് കേ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അതേസമയം ലി​സ റോ​ഡ് മാ​ര്‍​ഗം നേ​പ്പാ​ളി​ലേ​ക്കു ക​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ലി​സ​യ്ക്കൊ​പ്പം വി​മാ​ന​മി​റ​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന്‍ മു​ഹ​മ്മ​ദ് അ​ലിയെ കുറിച്ചു വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.