ബംഗളൂരു: കര്‍ണാടക രാഷ്​ട്രീയത്തില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി.

 

ജെ.ഡി.എസ് എം.എല്‍.എ ശിവലിംഗ ഗൗഡക്കൊപ്പമാണ്​ ശിവകുമാര്‍ മുംബൈയിലെത്തിയത്​.എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പൊലീസ് അദ്ദേഹത്തെ അനുവദിച്ചില്ല.ശിവകുമാറില്‍ നിന്ന്​ ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ ഹോട്ടലിലേക്ക്​ കടത്തിവിടരുതെന്നുംവിമത എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ക്ക്​ ഭീഷണിയുണ്ടെന്ന്​ കാണിച്ച്‌​ മുംബൈ പൊലീസ്​ കമീഷണര്‍ക്ക് പത്ത്​ എം​.എല്‍.എമാരാണ്​പരാതി നല്‍കിയത്​.ഇതെ തുടര്‍ന്ന് ഹോട്ടലില്‍ മുന്നില്‍പൊലീസ്​കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്​.ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍.പി.എഫിനെയാണ്​വിന്യസിച്ചിരിക്കുകയാണ്.​

എന്നാല്‍ എം.എല്‍.എമാരെ കാണാതെ പിന്‍മാറില്ലെന്ന നിലപാടിലാണ്​ ശിവകുമാര്‍. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഉത്തരവാദിത്തം നിറവേറ്റാനാണ്​ വന്നതെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.