തിരുവനന്തപുരം:മഴക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

Image result for ramesh chennithala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത് ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്. വൈദ്യുതി ഇല്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗമാണ് കണ്ടെത്തേണ്ടതെന്നും അല്ലാതെ ലോഡ് ഷെഡ്ഡിങ് എന്നതല്ല പൊംവഴി എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രപൂളിലെ വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ചും കേന്ദ്രത്തില്‍നിന്ന് അധികമായി വൈദ്യുതി സംഘടിപ്പിച്ചും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിയും ലോഡ് ഷെഡ്ഡിങ് ഒഴിവാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

ഡാമുകളില്‍ വെള്ളമില്ലാത്തതുകൊണ്ടാണ് വൈദ്യുതിനിയന്ത്രണം വേണ്ടിവരുന്നതെന്ന വകുപ്പുമന്ത്രി പറഞ്ഞത്. ഇതുവരെ മഴ കുറവാണ് എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ ഡാമുകളില്‍ വെള്ളം കുറയാനുള്ള കാരണമെന്താണ്?ഡാമില്‍ എന്തുകൊണ്ട് വെള്ളം സൂക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഡാമുകള്‍ പൂര്‍ണമായും നിറഞ്ഞിട്ടും യഥാസമയം ഡാമുകള്‍ തുറന്ന് അധികജലം ഒഴുക്കിക്കളയാത്തതാണ് മഹാപ്രളയത്തിന് കാരണമായത്.കാലവസ്ഥ നിരീക്ഷിച്ച്‌, ഡാമുകളിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഇത്തവണ വീഴ്ചയുണ്ടായി. ഡാം മാനേജ്മെന്റിന്റെ കാര്യത്തില്‍ കേരളം ഇതുവരെ പാഠം പഠിച്ചിട്ടില്ല എന്നതാണ് വസ്തുതയെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രബജറ്റ് കേരളത്തിന് ഇരുട്ടടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലുറപ്പിന്റെ വിഹിതം തന്നെ പകുതി തുക വെട്ടിക്കുറച്ച സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.