തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി.

Image result for helmet with  two wheeler

കാറിന്റെ പിന്‍സീറ്റ് യാത്രക്കാരും ഇനി മുതല്‍ സീറ്റ് ബല്‍റ്റ് ധരിക്കണം. നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത സെക്രട്ടറി കത്ത് നല്‍കി. എന്നാല്‍ ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ലെന്നാണ് വിവരം.

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും, കാര്‍, ജീപ്പ് യാത്രക്കാര്‍ക്ക് സീറ്റ് ബല്‍റ്റും നിര്‍ബന്ധമാക്കി നേരത്തെ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് പൂര്‍ണ്ണമായി നടപ്പിലാക്കിയില്ല. അപകടം നടന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്ബനികള്‍ ക്ലെയിം നിഷേധിക്കുന്ന സാഹചര്യമൊഴിവാക്കാനാണ് ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ നിയമം കര്‍ശനമാക്കി ഉത്തരവിറക്കിയത്.

ഇന്ന് മുതല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് കത്ത് കൈമാറി. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം എന്നിവര്‍ നിയമത്തെ പറ്റി ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നടത്തണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെ പറ്റി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമായിരിക്കും