കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുടുത്തു.

Related imageകേസില്‍ ഒന്നാം പ്രതിയാണ്​ മാര്‍ ജോര്‍ജ്​ ആലഞ്ചേരി. ഫാ. ജോഷ് പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഒാഫ് നേരത്തെ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. അതിനിടെ ക്രിമിനല്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.