കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.

Image result for shuhaib murderപോലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോവുകയായിരുന്നെന്നും സിബിഐക്ക് വിട്ട നടപടി അനവസരത്തിലുള്ളതാണെന്നുമാണ് അപ്പീലില്‍ പറയുന്നത്. വിശദമായ കേസന്വേഷണറിപ്പോര്‍ട്ടും അപ്പീലിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.കേസ് സിബിഐക്ക് വിടേണ്ട യാതൊരു സാഹചര്യവും അന്വേഷണത്തില്‍ ഉണ്ടായിരുന്നില്ല. കൊലപാതകം നടന്ന് 25 ദിവസത്തിനകം 11 പ്രതികളെ പിടികൂടിയിരുന്നു. അന്വേഷണം ശെരിയായ ദിശയില്‍ തന്നെയായിരുന്നു. തൊണ്ടിമുതല്‍ ഉള്‍പ്പടെ പോലീസ് കണ്ടെടുത്തിരുന്നു. കേസ് അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ നടക്കുന്നതിനെയാണ് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതില്‍ കടുത്ത അതൃപ്തിയാണ് സര്‍ക്കാരിന് ഉണ്ടായത്. ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം നല്കുന്നതിനുള്ള അവസരം പോലും ഹൈക്കോടതി സര്‍ക്കാരിന് നിഷേധിച്ചു. ഇത് നിയമപരമായിത്തന്നെ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് ഈ ഉത്തരവ് റദ്ദാക്കി പോലീസ് അന്വേഷണം തുടരാന്‍ അവസരം നല്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ പറയുന്നത്.