മും​ബൈ: മഹാരാഷ്​ട്രയിലെ കര്‍ഷക ജാഥ ഇന്ന്​ അവസാനിച്ചേക്കുമെന്ന്​ സൂചന.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്​ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്​ഥാനത്തിലാണ്​ പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ട്​.ആദിവാസികളുടെ ഭൂമി പ്രശ്​നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്​നാവിസ്​ കര്‍ഷക നേതാക്കള്‍ക്ക്​ ഉറപ്പ്​ നല്‍കി. ആദിവാസി മേഖലയിലെ വിവാദമായ പട്ടയ വിതരണം ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും.റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്​തമാക്കി. ഇന്ന്​ ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തിയത്​.