തിരുവനന്തപുര: കനറാ ബാങ്കിന്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത

സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കളക്ടര്‍ നല്‍കിയത്.ബാങ്കിന്റെത്‌ മനുഷ്യത്വരഹിത നിലപാടാണ്‌. ബാങ്കിനെതിരെ കര്‍ശനനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.