ഡല്‍ഹി : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപമാനിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബിജെപി പ്രവര്‍ത്തക സമൂഹ മാധ്യമങ്ങളില്‍

Image result for mamatha morphing photo

പ്രചരിപ്പിച്ച സംഭവത്തില്‍ മമതയ്ക്ക് തിരിച്ചടി. ബിജെപി പ്രവര്‍ത്തകയായ പ്രിയങ്ക ശര്‍മയെ ജയില്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരിന് ശക്തമായ ഭാഷയിലാണ് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ പ്രിയങ്ക ശര്‍മയെ രാവിലെ 9. 30 ന് വിട്ടയച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മോര്‍ഫിംഗ് സംഭവത്തില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മമത ബാനര്‍ജിയോട് പ്രിയങ്ക ശര്‍മ്മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രിയങ്ക ചോപ്രയുടെ മുഖം മാറ്റി അവിടെ മമതയുടെ മുഖം ചേര്‍ത്തുള്ള ചിത്രമാണ് ബിജെപി പ്രവര്‍ത്തക പ്രചരിപ്പിച്ചത്. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.