ലഖ്നൗ: ഗോ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. യു.പിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും

Image result for yogi adityanath

സംഘടനകള്‍ക്കും പ്രതിദിനം 30 രൂപവീതം നല്‍കാനൊരുങ്ങുകാണ് യോഗി സര്‍ക്കാര്‍.

പ്രതിമാസം 900 രൂപവീതം കാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുന്നത്. ഗോരക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയും സന്ദര്‍ശിക്കുമ്ബോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഗോശാലകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.

ചാണകവും ഗോമൂത്രവും വളവും വില്‍ക്കുന്നതിലൂടെ ഗോശാലകള്‍ സ്വയം പര്യാപ്തത നേടണമെന്ന് ഗോരക്ഷാ ആയോഗിന്റെ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.