ന്യൂഡല്‍ഹി/മുംബൈ: എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന 11 എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ അടിയന്തിരമായി നിലത്ത് ഇറക്കിയതിനേത്തുടര്‍ന്ന് വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍.

Image result for indigoഇന്‍ഡിഗോ, ഗോഎയര്‍ കമ്ബനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചത്. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ആകെ 90 ഓളം വിമാന സര്‍വീസുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്.വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.