ചെങ്ങന്നൂര്‍ : ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

Image result for kummanamചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്നും അതിനാല്‍ എന്‍ഡിഎ വിടണമെന്നും എസ്‌എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.