തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്കായി പുതിയ ഓപറേറ്റിങ് സംവിധാനം തയാറായി. 

 

Image result for ubuntu.

സ്വകാര്യ കമ്ബനികളുടെ സോഫ്റ്റ്‍വെയറിന് പകരം സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് ഉപയോഗിക്കുന്നത്. ഇതുവഴി 3000 കോടി രൂപയോളം രൂപ സംസ്ഥാന സര്‍ക്കാരിന് ലാഭിക്കാനാകും.

സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്‍റെ പുതിയ പതിപ്പ് അടിസ്ഥാനമാക്കിയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 

പ്രൈമറി ക്ലാസുകളില്‍ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകള്‍ മുതല്‍ ഹയര്‍സെക്കണ്ടറിയില്‍ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഇന്‍ഫ്രാസട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ ആണ് ഓപറേറ്റിങ് സിസ്റ്റം തയ്യാറാക്കിയത്.

കുട്ടികളുടെ ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ച്‌ മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ് വെയറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരം ലൈസന്‍സ് വേണ്ട സ്വകാര്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു കമ്ബ്യൂട്ടറിന് മാത്രം ഒന്നരലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമായിരുന്നു. കൈറ്റിലെ അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങിയ ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്.

72,000 അധ്യാപകര്‍ പുതിയ സോഫ്റ്റ് വെയറില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കി. കൈറ്റ് വെബ്സൈറ്റ് വഴി ഓഎസ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യയില്‍ കേരളം മാത്രമാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ ഇത്ര സമഗ്രമായ പദ്ധതി നടപ്പാക്കുന്നത്. 2007ല്‍ പൂര്‍ണ്ണായും സ്വതന്ത്ര സോഫ്റ്റ്‍ വെയറിലേക്ക് മാറാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഉബുണ്ടുവിന്‍റെ പതിപ്പുകള്‍ അധിഷ്ഠിതമായാണ് അന്നും ഓഎസുകള്‍ തയ്യാറാക്കിയിരുന്നത്. പിന്നീട് ഇടക്ക് അല്‍പ്പം മെല്ലെപ്പോയ പദ്ധതി വീണ്ടും സജീവമാകുകയാണ്.