ചെ​ന്നൈ: ക​മ​ല്‍​ഹാ​സ​ന്‍റെ ഹി​ന്ദു തീ​വ്ര​വാ​ദ പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ മ​ക്ക​ള്‍ നീ​തി മ​യ്യം പാ​ര്‍​ട്ടി ഓ​ഫീ​സി​ന്‍റെ സു​ര​ക്ഷ കൂ​ട്ടി.

ഓ​ഫീ​സി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ത്. ഓ​ഫീ​സി​നു​മു​ന്നി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. 

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന ക​മ​ലി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​മാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ക്ക​ള്‍ നീ​തി മ​യ്യം സ്ഥാ​നാ​ര്‍​ഥി എ​സ്. മോ​ഹ​ന്‍ രാ​ജി​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം