അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടി സ്വദേശി മധുവിന്റെ സഹോദരി ചന്ദ്രിക കേരള പൊലീസിലേക്ക്.

ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെടുന്നത്. വളരെ സന്തോഷമാണ് ഉള്ളതെന്നും ഇത് കുലദൈവമായ മല്ലീശ്വരന്റെ നിയോ​ഗം ആണെന്നും ചന്ദ്രിക പറയുന്നു.

ആള്‍ക്കൂട്ടം ആക്രമിച്ച്‌ കൊന്ന സഹോദരന്റെ ഓര്‍മ്മകളുമായാണ് ചന്ദ്രിക പരിശീലനം പൂര്‍ത്തിയാക്കിയത്. സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.

ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. തൃശ്ശര്‍ പൊലീസ് അക്കാദമി മൈതാനത്താണ് പാസിങ് ഔട്ട് പരേഡ് നടക്കുന്നത്.