ഇസ്ലമാബാദ്: ദുര്‍ബലവും അസന്തുലിതവുമായ വളര്‍ച്ച പാകിസ്ഥാനെ വലിയ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).

Image result for pakistan

ശക്തമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഐഎംഎഫിന്റെ ആക്ടിങ് ചെയര്‍മാന്‍ ഡേവിഡ് ലിപ്ടണ്‍ പറഞ്ഞു.

ശേഖരത്തിലുള്ള 800 കോടി ഡോളര്‍കൊണ്ട് ഒരു വര്‍ഷവും ഏഴു മാസവും ഇറക്കുമതിക്കുമാത്രമേ തികയൂ എന്ന് കാണിച്ച്‌ കഴിഞ്ഞ ആഗസ്തില്‍ പാക്കിസ്ഥാന്‍ ഐഎംഎഫിനെ സമീപിച്ചിരുന്നു. പ്രതിസന്ധി മറികടക്കാന്‍ 600 കോടി ഡോളര്‍ ഐഎംഎഫ് നല്‍കിയിരുന്നു. രാജ്യത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും സാമൂഹ്യപദ്ധതികള്‍ക്കായി കൂടുതല്‍ പണം ചെലവിടണമെന്നും ലിപ്ടണ്‍ പാക്കിസ്ഥാന് നിര്‍ദേശം നല്‍കി.