കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കേസെടുക്കണമെന്ന സിംഗിൾ ബെ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുളളവർ സമർപ്പിച്ച

Image result for സിറോ മലബാർ സഭാ ഭൂമിഅപ്പീ‌ൽ ഹൈക്കോടതി ഡിവിഷൻ ബെ‌‌ഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ എഫ്ഐആറും തുടർനടപടികളും റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെയും വിവിധ വിശ്വാസി സംഘടനകൾ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി. കേസിലെ നാല് പ്രതികളിൽ കർദ്ദിനാൾ മാർജോർജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, ഇടനിലക്കാരനായിരുന്ന സാജു വർഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെ‌ഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി ഉത്തരവനുസരിച്ച് കർദിനാളടക്കം നാലുപേരെ പ്രതികളാക്കി കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാൽ അപ്പീലിൽ തീരുമാനമാകുംവരെ തുടർ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.