മകളുടെ മരണത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു പരാതിപ്പെട്ട രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു.

Image result for jishas mother new lookപെരുമ്ബാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയാണ് രാജേശ്വരി. കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച്‌ ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണി ഇല്ലെന്നും അതിനാല്‍ സുരക്ഷാ ജോലി ഒഴിവാക്കണമെന്ന് വനിതാ പൊലീസുകാര്‍ ഒന്നിച്ച്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് രാജേശ്വരി വീണ്ടും ആരോപിക്കുന്നത്. കോടനാട് സ്റ്റേഷന്‍ പരിധിയിലുള്ള ഇവരുടെ വീട്ടിലും ഇവര്‍ പോകുന്ന ഇടങ്ങളിലൊക്കെയും പൊലീസുകാര്‍ കൂടെ പോകുന്നതായിരുന്നു പതിവ്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെയായിരുന്നു സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ പൊലീസുകാര്‍ക്ക് സാധിക്കാത്തതാണ് സുരക്ഷ പിന്‍വലക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.