ഛത്തീസ്ഖണ്ഡില്‍ വീണ്ടും നക്സല്‍ ആക്രമണം.

ആക്രമണത്തില്‍ ഒമ്ബത് സിആര്‍പിഎഫ് ജവാന്മര്‍ കൊല്ലപ്പെട്ടു.2 ജവാന്മര്‍ക്ക് ആക്രമണത്തില്‍ പരക്കേറ്റിട്ടുണ്ട്.സുക്മയിലെ കിസ്താരം എന്ന പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12.30നാണ് നക്സല്‍ ആക്രമണമുണ്ടായത്. സിആര്‍പിഎഫിന്റെ 212 ബറ്റാലിയനിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്.കിസ്താരം പ്രദേശത്തെ വനമേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തവെ നക്സലുകള്‍ സൈനികവാഹനം തകര്‍ക്കുകയായിരുന്നു. ഏപ്രിലില്‍ സുക്മയിലെ ബുര്‍കാപാല്‍ പ്രദേശത്തുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു