ജോസ് കെ. മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം കൊടുക്കാന്‍ നീക്കവുമായി സിപിഎം: മന്ത്രിസ്ഥാനം കിട്ടിയാല്‍ ജോസ് കെ മാണിക്ക് മധ്യ തിരുവിതാംകൂറില്‍ ശക്തി കൂടുമെന്ന് പാര്‍ട്ടി നിഗമനം : ജയരാജനോ റോഷിക്കോ മന്ത്രി പദവി കിട്ടിയേക്കും

author

തിരുവനന്തപുരം : എല്‍.ഡി.എഫ്മായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ഉള്ള കേരള കോണ്‍ഗ്രസ്സ് (എം) നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുവാനുള്ള നീക്കം സിപിഐ (എം) ല്‍ ശക്തമായി. രണ്ട് എം.പി മാരും രണ്ട് എം.എല്‍.എ മാരുമുള്ള ഈ വിഭാഗത്തിന് മന്ത്രി പദവി കൂടി നല്‍കിയാല്‍ മധ്യ തിരുവിതാംകൂറിലെ വലിയ ശക്തിയായി മാണി വിഭാഗത്തിന് മാറാന്‍ കഴിയും എന്ന വിലയിരുത്തലാണ് സിപിഐ(എം) നുള്ളത്. എല്‍.ഡി.എഫ് പ്രവേശനത്തോടെ അസംതൃപ്തരായ അണികളെ അധികാരം ഉപയോഗിച്ച് പിടിച്ച് നിര്‍ത്തുവാന്‍ കഴിയുമെന്ന ചിന്ത ജോസ് കെ. മാണിക്കും ഉണ്ട്. മന്ത്രിസഭയുടെ കാലാവധി ഇനി എട്ട് മാസം മാത്രം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എന്‍. ജയരാജോ, റോഷി അഗസ്റ്റിനോ മന്ത്രിയാകും. അധികാര കേന്ദ്രീകൃതമായ കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ മന്ത്രി പദവിയുപയോഗിച്ച് കൂടുതല്‍ അണികളെ ആകര്‍ഷിക്കുവാനുള്ള പദ്ധതികളാണ് കേരള കോണ്‍ഗ്രസ്സ് ആലോചിക്കുന്നത്. ജോസഫ് വിഭാഗത്തില്‍ ഉള്ള കുറച്ച് നേതാക്കള്‍ ജോസ് കെ. മാണി വിഭാഗത്തിലേക്ക് തിരിച്ചുവരുമെന്നാണ് ഇവര്‍ കരുതുന്നത്. സിപിഐ(എം) ന് ബാലികേറാമലകളായ പല സീറ്റുകളും കേരള കോണ്‍ഗ്രസ് സഖ്യത്തില്‍ നേടാന്‍ കഴിയും എന്നാണ് സിപിഐ(എം) കണക്കുകൂ ട്ടുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ കൂടി പിന്തുണ കിട്ടിയാല്‍ തുടര്‍ഭരണം ഉറപ്പിക്കാം എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ ഇന്ന് നടന്ന കാനം രാജേന്ദ്രന്‍ – കോടിയേരി കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫ് ലേക്കുള്ള വരവ് ഇടത് ജനാധിപത്യ മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന നിലപാട് കാനം ആവര്‍ത്തിച്ചു. ജോസ് കെ. മാണിയെ തിരക്കിട്ട് മുന്നണിയിലെ ഘടകകക്ഷി ആക്കുന്നതിനെയും സിപിഐ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ജോസ് കെ. മാണി വിഭാഗം വഴിയാധാരം ആകില്ല എന്ന നിലപാട് തുടരുന്ന സിപിഐ(എം) മന്ത്രിസഭയില്‍ നിന്ന് സ്വന്തം മന്ത്രിയെ രാജിവയ്പ്പിച്ച് പോലും ജോസ് കെ. മാണി വിഭാഗത്തെ മന്ത്രിസഭയില്‍ എത്തിക്കുവാന്‍ ഉള്ള തീവ്രശ്രമത്തിലാണ്. എല്‍.ഡി.എഫ് ലെ മറ്റ് കക്ഷികള്‍ നിലപാട് കടുപ്പിച്ചില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കം തന്നെ കേരള കോണ്‍ഗ്രസ്സിന് മന്ത്രിസഭ പ്രാതിനിധ്യം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.


റിപ്പോര്‍ട്ട് : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍.സി.പി മത്സരിച്ച നാല് സീറ്റുകളും മാറില്ല: ടി.പി പീതാംബരന്‍ മാസ്റ്റര്‍

തിരുവനന്തപുരം: പാലാ ഉള്‍പ്പെടെ ഒരു സീറ്റിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍.സി.പി. കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് എന്‍.സി.പി മത്സരിച്ചത്. വരുന്ന തെരഞ്ഞെടുപ്പിലും നാല്‌ഏ സീറ്റുകളില്‍ മത്സരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാലാ സീറ്റിനെ കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ല. സീറ്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്ക് വരുന്നതോടെ എന്‍.സി.പിയുടെ കൈവശമുള്ള പാലാ, കുട്ടനാട് […]

You May Like

Subscribe US Now